മദ്യലഹരിയിൽ മകൻ അമ്മയെ മർദിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: മദ്യലഹരിയിൽ മകൻ അമ്മയെ മർദിച്ച് കൊലപ്പെടുത്തി. അരുവിക്കര കച്ചാണിയിൽ താമസിക്കുന്ന നന്ദിനിയാണ് കൊല്ലപ്പെട്ടത്.72 വയസായിരുന്നു. സംഭവത്തിൽ മകൻ ഷിബു(48)വിനെ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തു.

ഡിസംബർ 24-ന് രാത്രി 11.30-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. മർദനമേറ്റ് അമ്മ കൊല്ലപ്പെട്ടതോടെ ഷിബു തന്നെയാണ് അമ്മ മരിച്ചെന്ന വിവരം പോലീസിൽ അറിയിച്ചത്.

തുടർന്ന് പോലീസെത്തി പരിശോധിച്ചപ്പോൾ നന്ദിനിയുടെ മുഖത്ത് മർദനമേറ്റ പാടുകൾ കണ്ടെത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും മർദനമേറ്റതാണ് മരണകാരണമെന്ന് വ്യക്തമായതോടെ ഷിബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.