മദ്യലഹരിയിൽ വീട്ടിലെത്തിയ മകൻ അമ്മയെ കിണറ്റിലെറിഞ്ഞ്‌ കൊലപ്പെടുത്തി.

മദ്യലഹരിയിൽ വീട്ടിലെത്തിയ മകൻ അമ്മയെ വീട്ടുമുറ്റത്തെ കിണറ്റിലെറിഞ്ഞ്‌ കൊലപ്പെടുത്തി. ആളൂർ പറമ്പി റോഡ്‌ കണക്കൻകുഴി വീട്ടിൽ അമ്മിണി(70)യാണ് മരിച്ചത്. മകൻ ദിനേശ് എന്നു വിളിക്കുന്ന സുരേഷി(40)നെ ആളൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്‌ച വൈകുന്നേരം നാലരയോടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. അയൽവീട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. അമിതമദ്യപാനിയായ സുരേഷ് വീട്ടിലും നാട്ടുകാരുമായും വഴക്കുണ്ടാക്കുക പതിവാണെന്ന് സമീപവാസികൾ പറഞ്ഞു. പ്രായാധിക്യംമൂലം അവശതയിലായിരുന്നു അമ്മിണി. മദ്യലഹരിയിൽ ഇയാൾ അമ്മയെ എടുത്ത് കിണറ്റിലെറിഞ്ഞതാണെന്ന് പോലീസ് എസ്.ഐ. സുബിന്ദ് പറഞ്ഞു.