മദ്രാസ് ഐഐടിയില്‍ മലയാളി അധ്യാപകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയ്ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം മലയാളി പ്രോജക്ട് കോ ഓഡിനേറ്ററും ഗസ്റ്റ് അധ്യപകനുമായ എറണാകുളം സ്വദേശി ഉണ്ണിക്കൃഷ്ണൻ നായരുടേതാണെന്ന് തിരിച്ചറിഞ്ഞു. വേളച്ചേരിയിൽ ഉണ്ണികൃഷ്ണൻ നായർ താമസിച്ച സ്ഥലത്തുനിന്നാണ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയത്.

11 പേജുള്ള ആത്മഹത്യക്കുറിപ്പാണ് കണ്ടെത്തിയതെന്ന് കോട്ടൂർപുരം പോലീസ് വ്യക്തമാക്കി. മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് ആത്മഹത്യക്കുറിപ്പിൽ പറയുന്നു. എന്നാൽ ആരുടെയും പേര് ആത്മഹത്യക്കുറിപ്പിൽ പരാമർശിക്കുന്നില്ല.