മന്ത്രിമാരുടെ പരിപാടികൾക്കായുള്ള തുക മൂന്നിരട്ടി കൂട്ടി സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികൾക്കായി ചെലവഴിക്കാവുന്ന തുകയിൽ സംസ്ഥാന സർക്കാർ ഗണ്യമായ വർദ്ധനവ് വരുത്തി. ഇനി മുതൽ 75,000 രൂപ വരെ ചെലവഴിക്കാം. രണ്ടാം പിണറായി സർക്കാരിൻറെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിവിധ ഉദ്ഘാടന പരിപാടികൾ നടക്കുന്നതിനിടെയാണ് തുക മൂന്നിരട്ടിയായി വർധിപ്പിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഭേദഗതി ഉത്തരവിറക്കിയത്.

2015 ൽ മന്ത്രിമാർ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകൾക്ക് 25,000 രൂപയും അല്ലാത്തവർക്ക് 10,000 രൂപയും ചെലവഴിക്കാൻ അന്നത്തെ സർക്കാർ തീരുമാനിച്ചിരുന്നു. പുതിയ ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിലും വാടക കെട്ടിടങ്ങളിലും ഓഡിറ്റോറിയങ്ങളിലും മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികൾക്കായി 75,000 രൂപ വരെ ചെലവഴിക്കാം. മറ്റിടങ്ങളിൽ മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങുകൾക്കായി പരമാവധി 50,000 രൂപ വരെ ചെലവഴിക്കാം. മറ്റ് ചടങ്ങുകൾക്കായി 25,000 രൂപ വരെ ചെലവഴിക്കാം.

ഇംഗ്ലീഷ് സംഗ്രഹം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികൾ ക്ക് ചെലവഴിക്കാവുന്ന തുക ഗവണ് മെൻറ് വർ ദ്ധിപ്പിച്ചു