‘മന്ത്രിമാർ തൃക്കാക്കരയിൽ തമ്പടിക്കുകയാണ്,ഇത് ക്രിമിനൽ കുറ്റം’

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ തൃക്കാക്കരയിൽ തമ്പടിക്കുകയാണ്. ഇത് ക്രിമിനൽ കുറ്റമാണെന്നും ആന്റണി ആരോപിച്ചു.

ഭരണം ചീഫ് സെക്രട്ടറിക്കും കളക്ടർമാർക്കും കൈമാറിയാണ് മന്ത്രിമാർ തൃക്കാക്കരയിൽ പ്രചാരണം നടത്തുന്നത്. തിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ ദുർഭരണത്തിനെതിരായ മുന്നറിയിപ്പായിരിക്കണമെന്നും ആന്റണി പറഞ്ഞു. “സംസ്ഥാനത്തെ വിലക്കയറ്റം രൂക്ഷമാണ്, ആളുകൾ സാമ്പത്തികമായി കഷ്ടപ്പെടുകയാണ്. ഈ സമയം തൃക്കാക്കരയിൽ സർക്കാർ ക്യാമ്പ് ചെയ്യുകയാണെന്നും ആൻറണി ആരോപിച്ചു.

ജനങ്ങൾ നൽകാൻ പോകുന്നത് ദുർഭരണത്തിൻറെ മുന്നറിയിപ്പാണ്. വേണ്ടത് ഷോക്ക് ട്രീറ്റ്മെൻറാണ്, തൃക്കാക്കരയിലെ കേരളത്തിലെ ജനങ്ങൾ സർക്കാരിൻ ഷോക്ക് ട്രീറ്റ്മെൻറ് നൽകണം. ജനങ്ങളുടെ ദുരിതങ്ങളിൽ ആശ്വാസം കണ്ടെത്താൻ മുഖ്യമന്ത്രി ശ്രമിക്കുന്നില്ല. 100 സീറ്റുകൾ നേടി സർക്കാരിൻ ജൻമദിന സമ്മാനം നൽകാനാണ് താൻ ശ്രമിക്കുന്നതെന്നും ആൻറണി പറഞ്ഞു.