പാലക്കാട്: മന്ത്രി എ കെ ബാലന് കോവിഡ് സ്ഥിരീകരിച്ചു.ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹത്തെ രാവിലെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്.അതേസമയം ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.