പരീക്ഷാ വിജ്ഞാപനം


കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം എ / എം എസ് സി / എം സി എ/ എം എൽ ഐ എസ് സി/ എൽ എൽ എം/ എം പി എഡ്/ എം ബി എ/ എം എഡ് (സി ബി സി എസ് എസ് ) റെഗുലർ/ സപ്ലിമെന്ററി മെയ് 2023 പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 20 ന് വൈകുന്നേരം 5 മണി വരെയും പിഴയോട് കൂടി മാർച്ച് 23 ന് വൈകുന്നേരം 5 മണി വരെയും അപേക്ഷിക്കാം.

കൗൺസലിങ്ങ് സൈക്കോളജിസ്റ്റ്
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാംപസിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് കൗൺസലിങ്ങ് സെന്ററുകളിലേക്കുള്ള കൗൺസലിങ്ങ് സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് വാക് -ഇൻ -ഇൻറർവ്യൂ നടത്തുന്നു. എം. എസ്സ്. സി സൈക്കോളജിയിൽ ഉള്ള ബിരുദാനന്തരബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 20.02.2023 ന് ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് വകുപ്പിൽ വെച്ച് നടക്കുന്ന വാക് ഇൻ ഇൻറർവ്യൂവിനു ഹാജരാകേണ്ടതാണ്. ഫോൺ: 9946349800