മന്ത്രി പി രാജീവിന് കോവിഡ്
തിരുവനന്തപുരം: വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന് കോവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വകുപ്പ് തല യോഗങ്ങളിൽ സജീവമായി പങ്കെടുക്കുന്നതിനിടയിലാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
സിമന്റ്, കമ്പി വിലവർധന നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിമന്റ് നിർമാതാക്കളുടെയും വിതരണക്കാരുടെയും യോഗവും ഇന്ന് മന്ത്രി വിളിച്ച് ചേർത്തിരുന്നു.