മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് അന്തരിച്ചു

കോട്ടയം: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് ചെറുനിലത്ത് ചാലിൽ അഗസ്റ്റിൻ തോമസ്(78) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.

സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ചക്കാമ്പുഴ ലോറെത്ത് മാതാ പള്ളി സെമിത്തേരിയിൽ നടക്കും. മക്കൾ: റോഷി അഗസ്റ്റിൻ, റീന, റിജോഷ്