മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് വലിയ മുന്നേറ്റം

പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് വലിയ മുന്നേറ്റം. ബി.ജെ.പിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ലെന്നാണ് ആദ്യഘട്ടത്തിലെ ഫലസൂചനകൾ വ്യക്തമാക്കുന്നത്. അതേസമയം, എൻ.ഡി.എ. സ്ഥാനാർതി സുവേന്ദു അധികാരിക്കെതിരെ മുഖ്യമന്ത്രി മമത ബാനർജി നന്ദിഗ്രാമിൽ മൂവായിരത്തോളം വോട്ടുകൾക്ക് പിന്നിട്ടുനിൽക്കുകയാണ്.

ആകെയുള്ള 292 സീറ്റുകളിൽ 204 ഇടത്ത് ടി.എം.സി. ലീഡ് ചെയ്യുന്നതായാണ് റിപ്പോർട്ട്. ബി.ജെ.പി. 84 ഇടത്തും മുന്നേറുന്നു. കോൺഗ്രസ്-ഇടതുപക്ഷ സഖ്യം നിലവിൽ ഒരിടത്തുപോലും ലീഡ് ചെയ്യുന്നില്ല.