മമ്മൂട്ടിക്കും മോഹൻലാലിനും ​ഗോൾഡൻ വീസ നൽകി യുഎഇ

മമ്മൂട്ടിക്കും മോഹൻലാലിനും ​ഗോൾഡൻ വീസ നൽകി യുഎഇ. കലാമേഖലയിൽ നൽകിയ സംഭാവന പരി​ഗണിച്ചാണ് യുഎഇയുടെ അം​ഗീകാരം.

നേരത്തെ ഷാറൂഖ് ഖാനും സഞ്ജയ് ദത്തിനും യുഎഇ ​ഗോൾഡൻ വീസ നൽകിയിരുന്നു.

ബിസിനസുകാർ, ഡോക്​ടർമാർ, കോഡർമാർ, മികച്ച വിജയം നേടിയ വിദ്യാർഥികൾ, ഗവേഷകർ എന്നിവരടക്കം വിവിധ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക്​ യുഎഇ ​ഗോൾഡൻ വിസ നൽകി വരുന്നുണ്ട്.