മയക്കുമരുന്നുമായി സിനിമ-സീരിയൽ നടൻ പിടിയിൽ

കൊച്ചി: എറണാകുളം നോർത്ത് പരമാര റോഡിൽ നിന്ന് മയക്കുമരുന്നുമായി സിനിമ-സീരിയൽ നടനെ എക്സൈസ് പിടികൂടി. തൃക്കാക്കര പള്ളിലാംകര സ്വദേശി കാവുങ്കൽകാവ് വീട്ടിൽ പ്രസാദിനെ (40) യാണ് എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത്.

2.5 ഗ്രാം ഹാഷിഷ് ഓയിൽ, 0.1 ഗ്രാം ബ്രൂപിനോർഫിൻ, 15 ഗ്രാം കഞ്ചാവ്, വളയൻ കത്തി എന്നിവ ഇയാളിൽനിന്ന് പിടിച്ചെടുത്തു. ആക്ഷൻ ഹീറോ ബിജു ഉൾപ്പെടെയുള്ള സിനിമകളിൽ പ്രസാദ് വില്ലൻ വേഷം അവതരിപ്പിച്ചിട്ടുണ്ട്