മയ്യിൽ സി.എച്ച്.സിയിൽ കാന്റീൻ നടത്തിപ്പിന് ക്വട്ടേഷൻ ക്ഷണിച്ചു

മയ്യിൽ സി.എച്ച്.സിയിൽ കാന്റീൻ നടത്തിപ്പിന് യോഗ്യതയുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും സീൽ ചെയ്ത ക്വട്ടേഷൻ ക്ഷണിച്ചു. ആശുപത്രി ജീവനക്കാർക്കുള്ള ഭക്ഷണ നിരക്കും മറ്റുള്ളവർക്കുള്ള നിരക്കും വെവ്വേറെ സമർപ്പിക്കേണ്ടതാണ്.

ക്വട്ടേഷൻ അംഗീകരിക്കുന്നതിനും തള്ളുന്നതിനും ഉള്ള പൂർണ്ണ അധികാരം മെഡിക്കൽ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. കാന്റീനുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്ക് പ്രവൃത്തി ദിനങ്ങളിൽ ഓഫീസിൽ വന്ന് അന്വേഷിക്കാം. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയ്യതി 24.01.2023.