മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: എ.പി.അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാര്‍ഥി

ന്യൂഡൽഹി: മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥനാർഥിയായി എ.പി.അബ്ദുള്ളക്കുട്ടിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബിജെപി ദേശീയ ഉപാധ്യക്ഷനാണ് അബ്ദുള്ളക്കുട്ടി

മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിനാണ് മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പും നടക്കുന്നത്.