മലപ്പുറത്ത് ഞായറാഴ്ച കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

മലപ്പുറത്ത് ഞായറാഴ്ച കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിലുള്ള ജില്ലയിൽ ഞായറാഴ്ച അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും തുറന്ന് പ്രവർത്തിക്കില്ല. നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ ഉത്തരവിറക്കി.

പാൽ, പത്രം, മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങളും പ്രവർത്തനങ്ങളും, പെട്രോൾ പമ്പുകൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ഒഴികെയുള്ള ഒരു പ്രവർത്തികൾക്കും അനുമതിയില്ലെന്ന് കളക്ടർ അറിയിച്ചു.

ഹോട്ടലുകൾ ഹോംഡെലിവെറിക്കായി മാത്രം തുറന്ന് പ്രവർത്തിക്കാവുന്നതാണ്.