മലബാര്‍ കാന്‍സര്‍ സെന്ററിന് കാസ്പ് ഗോള്‍ഡന്‍ പുരസ്‌കാരം

തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിന് ആയുഷ്മാന്‍ ഭാരത് പ്രധാന മന്ത്രി ജന്‍ ആരോഗ്യ യോജന (എബിപിഎംജെഎവൈ)- കാസ്പ് ഗോള്‍ഡന്‍ പുരസ്‌കാരം. ഈ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ആദ്യ പൊതുമേഖലാ ആരോഗ്യ സ്ഥാപനമാണിത്. എബിപിഎംജെഎവൈ പുരസ്‌കാരത്തിലെ ഉയര്‍ന്ന നേട്ടമാണ് ഗോള്‍ഡന്‍ പുരസ്‌കാരം. മികച്ച ഗുണനിലവാരം, സേവനങ്ങള്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് എംസിസിക്ക് ഗോള്‍ഡന്‍ പുരസ്‌കാരം ലഭിച്ചത്.

സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ ആയുഷ് മാന്‍ ഭാരത്- പ്രധാന മന്ത്രി ജന്‍ ആരോഗ്യ യോജന (എബിപിഎംജെഎവൈ) കാസ്പ് സ്‌കീമില്‍ എംപാനല്‍ ചെയ്ത ആരോഗ്യ സ്ഥാപനമാണിത്. പൊതുജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ ചുരുങ്ങിയ ചികിത്സാ ചെലവിലും, അര്‍ഹരായവര്‍ക്ക് സൗജന്യമായും എം സി സി യില്‍ നിന്നും ലഭ്യമാക്കുന്നുണ്ട്.

എബിപിഎംജെഎവൈ- കാസ്പ് പദ്ധതിയിലൂടെ നിരവധി പേര്‍ക്കാണ് ഇവിടെ സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്. സേവനങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് വിവരം നല്‍കുന്നതിനായി കാസ്പ് കിയോസ്‌ക് കൗണ്ടറുകളും ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയൊക്കെയാണ് എംസിസിയെ നേട്ടത്തിന് അര്‍ഹമാക്കിയത്.