മലയാളികൾ ഇന്നലെ കുടിച്ചത് 52 കോടിയുടെ മദ്യം.

തിരുവനന്തപുരം: ലോക്ക്ഡൗണിനു ശേഷം സംസ്ഥാനത്തു മദ്യ വില്‍പ്പന തുടങ്ങിയ ആദ്യദിനമായ ഇന്നലെ വിറ്റത് 51 കോടിയുടെ മദ്യം. ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ചില്ലറ വില്‍പ്പന ശാലകള്‍ വഴിയുള്ള കച്ചവടത്തിന്റെ കണക്കാണിത്. ബാറുകളിലെ വില്‍പ്പന ഇതിനു പുറമേയാണ്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള തദ്ദേശ സ്ഥാപന പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്ലറ്റുകളും ബാറുകളുമാണ് തുറന്നത്. രാവിലെ 9 മണിക്ക് വില്‍പ്പന ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതിന് മുന്നേ തന്നെ വലിയ ക്യൂ ആയിരുന്നു മദ്യവില്‍പ്പന ശാലകളില്‍ ഉണ്ടായത്.

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി 64 കോടിയുടെയും കണ്‍സ്യൂമര്‍ ഫെഡ് വഴി എട്ടു കോടിയുടെയുംവില്‍പ്പനയാണ് നടന്നത്. പാലക്കാട് തേങ്കുറിശ്ശി ബെവ്‌കോ ഔട്ട്‌ലെറ്റിലാണ് കൂടിയ വില്‍പ്പന-68 ലക്ഷം.

പാലക്കാട് ജില്ലയിലെ ബീവറേജ്‌സ് ഔട്ട്‌ലെറ്റുകളിലൂടെ ഒറ്റ ദിവസം കൊണ്ടു വിറ്റഴിച്ചതു 4 കോടി രൂപയുടെ മദ്യം. സാധാരണ വിറ്റു വരവിനെക്കാളും മൂന്നിരട്ടിയാണിത്.ആകെയുള്ള 23 ഔട്ട്‌ലെറ്റുകളില്‍ പതിനാറെണ്ണമാണു തുറന്നു പ്രവര്‍ത്തിച്ചത്.