മസ്റ്ററിങ് പൂർത്തിയാക്കണം

കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2019 ഡിസംബർ 31 വരെ പെൻഷൻ പാസാക്കി കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ഫെബ്രുവരി 20നകം മസ്റ്ററിങ് പൂർത്തിയാക്കേണ്ടതാണെന്ന് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു. അല്ലാത്തപക്ഷം ഫെബ്രുവരി മുതലുള്ള പെൻഷൻ മുടങ്ങുമെന്നും അറിയിപ്പിൽ വ്യക്തമാക്കി. മസ്റ്ററിങ് നടത്തിയവർ വീണ്ടും നടത്തേണ്ടതില്ല. 2019 ഡിസംബറിന് ശേഷം പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾ ഒരറിയിപ്പുണ്ടാകുന്നതുവരെ മസ്റ്ററിങ്ങ് നടത്തേണ്ടതില്ല. ഫോൺ: 0497 2706806