സ്വര്‍ണവില വീണ്ടും കൂടി

കൊച്ചി: സ്വര്‍ണവില വീണ്ടും തിരിച്ചുകയറി ശനിയാഴ്ചത്തെ നിലയിലെത്തി.പവന് 400 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37,440 രൂപ. ഗ്രാമിന് 50 രൂപ കൂടി 4680ല്‍ എത്തി.

ശനിയാഴ്ച പവന് 800 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,440 രൂപയില്‍ എത്തി. രണ്ടു വര്‍ഷത്തിനിടെ ആദ്യമാണ് ഒറ്റ ദിവസം ഇത്രയും വില കൂടുന്നത്.തുടര്‍ന്ന് ഇന്നലെ 400 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് വീണ്ടും തിരിച്ചുകയറുകയായിരുന്നു.