മഹാരാഷ്ട്രയില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞ്‌ പതിനഞ്ച് മരണം

മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞ്‌ പതിനഞ്ച് മരണം. രണ്ടിടങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മുംബൈയിലെ ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്ഒ. വീടുകള്‍ പൂര്‍ണമായും നശിച്ചു. പതിനഞ്ചോളം പേരെ ഇതുവരെ രക്ഷപ്പെടുത്തി. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനം തുടരുന്നു. മരണസംഖ്യ ഉയര്‍ന്നേക്കും.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പ്രദേശത്ത് അതിശക്തമായ മഴയാണ്. മെട്രോ സ്‌റ്റേഷനില്‍ ഉള്‍പ്പടെ വെള്ളം കയറി.ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.മുംബൈയിലെ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളും തടസപ്പെട്ടു.