മഹാരാഷ്ട്രയില്‍ ജനങ്ങള്‍ക്ക് വാക്സിന് സൗജന്യമായി നല്‍കുമെന്ന് മന്ത്രി നവാബ് മാലിക്
മുംബൈ: കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കെ മഹാരാഷ്ട്രയില്‍ ജനങ്ങള്‍ക്ക് വാക്സിന് സൗജന്യമായി നല്‍കുമെന്ന് മന്ത്രി നവാബ് മാലിക് പ്രഖ്യാപിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ഇതിനുവേണ്ട തീരുമാനം കൈകൊണ്ടെന്നും ടെന്‍ഡറുകള്‍ ഉടന്‍ ലഭ്യമാക്കുമെന്നും മാലിക് വ്യക്തമാക്കി. ‘മഹാരാഷ്ട്രയില്‍ 18 വയസിനു മുകളിലുള്ള എല്ലാവര്ക്കും സര്‍ക്കാര്‍ സൗജന്യമായി വാക്സിനേഷന് നല്‍കും’ അദ്ദേഹം പറഞ്ഞു.