മഹിളാ മോര്‍ച്ച നേതാവ് ശരണ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

പാലക്കാട്:മഹിളാ മോര്‍ച്ച നേതാവ് ശരണ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.ആത്മഹത്യാ കുറിപ്പില്‍ പ്രാദേശിക ബിജെപി നേതാവിന്‍റെ പേര് കണ്ടെത്തി. അഞ്ച് പേജുള്ള ആത്മഹത്യാകുറിപ്പില്‍ ബിജെപി ബൂത്ത് പ്രസിഡന്‍റ് പ്രജീവിന്‍റെ പേരാണ് ഉള്ളത്.

സിഎന്‍ പുരം നടുവക്കാട്ടുപാളയത്ത് രമേഷിന്റെ ഭാര്യ ശരണ്യ രമേഷിനെയാണ് (27) ഇന്നലെ വൈകിട്ടു 4നു മാട്ടുമന്തയിലെ വാടക വീടിനുള്ളിലാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മഹിളാമോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷററായിരുന്നു ശരണ്യ. മരണത്തില്‍ പാലക്കാട് നോര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.