മാടായിക്കാവ് മൂത്തപിടാരരായി താഴത്ത് ഇല്ലത്ത് ഉണ്ണികൃഷ്ണനെ തിരഞ്ഞെടുത്തു.

.

ഉത്തര കേരളത്തിലെ ശാക്തേയ കാവുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്ന മാടായി തിരുവർക്കാട്ട് കാവിൽ പുതിയ മൂത്ത പിടാരരെ തിരഞ്ഞെടുത്തു.
താഴത്ത് ഇല്ലത്ത് ഉണ്ണികൃഷ്ണൻ ഇനി മാടായിക്കാവിലമ്മയുടെ പ്രധാന പൂജാരി . വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിച്ചു വരികയാണ് ഉണ്ണികൃഷ്ണൻ
15 വർഷത്തോളം മാടായിക്കാവിൽ ഉച്ചപൂജ നടത്തിയിട്ടുണ്ട്. ഉത്സവകാലത്ത് ദേവിയുടെ വിഗ്രഹം ശിരസ്സിലേറ്റാനും ഭാഗ്യം ഉണ്ടായിട്ടുണ്ട്.

മുത്തച്ചൻ ശങ്കരൻ മൂസത് അവർ കളിൽ നിന്ന് ഉപനയനവും തുടർന്ന് പ്രാഥമികമായ മന്ത്രോപസനകൾ ചെയതു. പിന്നീട് വലിയച്ചൻ ഒറ്റ പുര ഇല്ലത്ത് ശങ്കരൻ മൂസതിൽ നിന്ന് പൂജകൾ പഠിച്ചു. ഭാര്യാപിതാവ് ഇ എൻ കേശവൻ മൂസത് എന്നിവരിനിന്നും പൂജാകർമ്മങ്ങൾ സ്വായത്തമാക്കി. ഇന്ന് ചിറക്കൽ കോവിലകത്ത് വെച്ച് വലിയ രാജ സി കെ രവീന്ദ്രവർമ്മ രാജ മൂത്ത പി ടാരർ സ്ഥാനം നൽകി ആചാരപ്പെടുത്തി. മൂത്ത പിടാ രർ സ്ഥാനം ഏറ്റെടുക്കാൻ സാധിച്ചതിൽ ഏറെ സന്തോഷം ഉണ്ടന്ന്
താഴത്ത് ഇല്ലത്ത് ഉണ്ണികൃഷ്ണൻ പറഞ്ഞു.

അച്ചൻ കേശവപിടാരർ, അമ്മ രാധ
ഭാര്യ ഇകെ സതി,
മകൻ അനന്തകൃഷ്ണൻ.