മാട്ടൂലിലെ മുഹമ്മദിന്റെ ചികിത്സാ സഹായ ഫണ്ട്. 18 കോടി തികഞ്ഞു.ഇനി ഫണ്ട് അയക്കേണ്ടതില്ലെന്ന് ചികിത്സാ സഹായ കമ്മിറ്റി.

അപൂർവ്വ രോഗത്തിന് അപൂർവ്വ മരുന്നുള്ള രോഗം.മരുന്നിനായി വേണ്ടി വരുന്നത് 18 കോടി രൂപ മാട്ടൂൽ സെൻട്രലിലെ പി കെ റഫീഖ്-മറിയുമ്മ ദമ്പതികളുടെ ഒന്നര വയസ്സുള്ള മകൻ മുഹമ്മദിനാണ് സ്പെയിൻ മസ്കുലാർ അക്രോഫി എന്ന അപൂർവ്വ രോഗം ബാധിച്ചിരിക്കുന്നത്.ഈ രോഗത്തിന്റെ ചികിത്സക്കായി 18 കോടി രൂപയോളം വരുന്ന ലോകത്തെ ഏറ്റവും വിലകൂടിയ മരുന്നായ സോൾജെൻസമ് വേണ്ടി വരുമെന്നാണ് ഡോക്റ്റർമാർ പറയുന്നത്.മുഹമ്മദിന്റെ 15 വയസ്സുള്ള മൂത്ത സഹോദരിക്കും ഇതേ രോഗം പിടിപെട്ടിട്ടുണ്ട്.അപൂർവ്വമായ രോഗത്താൽ ഏറെ കഷ്ടത അനുഭവിക്കുകയാണ് ഈ കുട്ടിയും കുടുംബവും. ഏത് സമയവും കിടക്കയിലും വീൽചെയറിലും കഴിച്ച് കൂട്ടുന്ന മൂത്ത കുട്ടിയായ അഫ്രയും. സ്വന്തം ജീവിതചര്യകൾ ചെയ്യാൻ തന്നെ പ്രയാസപ്പെടുകയാണ്. ജീവിത കാലമത്രയും കഷ്ടത അനുഭവിക്കുന്ന അഫ്രയെ പരമാവധി കുടുംബം ചികിത്സിച്ചുവെങ്കിലും ഫലം ഉണ്ടായില്ല .
പ്രയാസപ്പെട്ടിട്ടാണെങ്കിലും പിടിച്ച് നിൽകാനും,നടക്കാനും മുഹമ്മദിന് സാധ്യമാകുന്നതിനാൽ രോഗമുക്തി നേടാൻ ഏറെ സാധ്യതയുണ്ടെന്ന് വൈദ്യശാസ്ത്രം പറയുന്നു.
എത്രയും വേഗം ഇതിന് ചികിത്സ നൽകണം. ഭാരിച്ച തുക കണ്ടെത്താൻ നാടൊരുമിച്ച് പ്രവർത്തിച്ചു.
7 ദിവസം കൊണ്ട് 18 കോടി രൂപ സഹായം എത്തി.

കല്യാശ്ശേരി മണ്ഡലം എം എൽ എ എം വിജിൻ മുഖ്യ രക്ഷാധിക്കാരിയായും
കെ.വി.മുഹമ്മദലി രക്ഷാധികാരിയായും മാട്ടൂൽ
പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ആബിദ് ചെയർമാൻ, ടി.പി അബ്ബാസ് ഹാജി കൺവീനറായും ഉള്ള കമ്മിറ്റിയാണ് ധനസമാഹരണം നടത്തിയത്.തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെ ആവശ്യമായ ഫണ്ട് ലഭിച്ചു എന്ന് മാട്ടൂൽപഞ്ചായത്ത് പ്രസിഡണ്ട് കെ ഫാരിഷ, വൈസ് പ്രസിഡണ്ട് പി പി അബ്ദുൾ ഗഫൂർ എന്നിവർ അറിയച്ചു .