മാട്ടൂൽ മടക്കര വഴി സർവീസ് ആരംഭിച്ച ബാദുഷ ബസ്സിന്റെ ആദ്യ യാത്ര പഞ്ചായത് വൈസ് പ്രസിഡണ്ട് ഗഫൂർ മാട്ടൂൽ ഉദ്ഘാടനം ചെയ്തു

മാട്ടൂൽ : മാട്ടൂൽ സർവീസ് ബാങ്കിന്റെ സ്റ്റോപ്പിൽ നിന്നും 8.35 ന് ഇന്ന് മുതൽ സർവീസ് തുടങ്ങിയ ബാദ്ഷാ ബസിന്റെ ആദ്യ യാത്ര ഉദ്ഘാടനം മാട്ടൂൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഗഫൂർ മാട്ടൂൽ നിർവഹിച്ചു. വര്ഷങ്ങളായി മടക്കര മാത്രം സർവീസ് നടത്തായ റൂട്ട് മാട്ടൂലിലെ വിദ്യാർത്ഥികൾക്കും വൃദ്ധന്മാർക്കും തൊഴിലാളികൾ രോഗികൾക്കും കണ്ണൂരിലേക്ക് വേഗത്തിൽ എത്താൻ സാധിക്കും മടക്കര മാത്രം സർവീസ് നടത്തിയ തന്റെ ഉടമസ്തയിൽ ഉള്ള ബസ്സ് മാട്ടൂൽ നിവാസികൾക്ക് ഉപകാരപ്പെടുന്ന വിധത്തിലേക് മാറ്റിയ ഹംസ. ടി. ടി. വി ക്ക് ജനങ്ങളുടെ സ്‌നേഹദരവ് salam വി. പി. കെ കൈമാറി. മുസ്തഫ. എം. കെ, സലാം. സി. കെ, ഖാലിദ്. വി. കെ, ജലീൽ ബി. വി,നദീർ സി . കെ.മുനീർ. കെ. വി എന്നിവർ സന്നിഹിതരായി