മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്:എൻ പ്രശാന്തിനെതിരെ അന്വേഷണത്തിന് ഉത്തരവ്.

കെഎസ്ഐഎൻസി മാനേജിങ് ഡയറക്ടർ എൻ പ്രശാന്തിനെതിരെ അന്വേഷണത്തിന് ഉത്തരവ്. മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി പരാതിയിലാണ് അന്വേഷണം. ആഭ്യന്തര സെക്രെട്ടറി ടികെ ജോസിനാണ് അന്വേഷണ ചുമതല.

ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ പ്രതികരണം ആരാഞ്ഞ ലേഖികയോട് മോശമായി പ്രതികരിച്ചെന്നാണ് പരാതി. വാട്‌സ്ആപ്പിലൂടെയായിരുന്ന അപമര്യദയായി പ്രശാന്ത് പ്രതികരിച്ചത്.

പരാതി ഗൗരവതരമാണെന്നും വിശദമായ അന്വഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്