മാനസയെ കൊലപ്പെടുത്താൻ രഖിലിനെ തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകുന്ന ദൃശ്യങ്ങൾ പോലീസിന്

കോതമം​ഗലം ഡെന്റൽ കോളജ് വിദ്യാർത്ഥിനി മാനസയെ കൊലപ്പെടുത്താൻ രഖിലിനെ തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകുന്ന ദൃശ്യങ്ങൾ പോലീസിന്. പ്രതികളിൽ ഒരാളായ മനേഷ് കുമാറാണ് തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകുന്നത്.രഖിൽ പ്രതികൾക്കൊപ്പം സഞ്ചരിക്കുന്ന ദൃശ്യങ്ങളും പുറത്ത്.

പ്രതികളുടെ ഫോണിൽ നിന്നാണ് പൊലീസിന് ഈ ദൃശ്യങ്ങൾ ലഭിച്ചത്. ടാക്സി ഡ്രൈവറായ മനേഷ് കുമാറാണ് പരിശീലനം നൽകിയതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. 7.62 എംഎം പിസ്റ്റൾ ഉപയോ​ഗിച്ച് എങ്ങനെയാണ് ബുള്ളറ്റ് ലോഡ് ചെയ്യേണ്ടത്, ട്രി​ഗർ വലിക്കേണ്ടത് തുടങ്ങി എല്ലാ വിവരങ്ങളും രഖിലിന് പറഞ്ഞുകൊടുത്ത് പഠിപ്പിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.