മാനസിക വൈകല്യമുള്ളവരെ വാക്സിനേഷൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തും
മാനസിക വൈകല്യമുള്ളവരെ വാക്സിനേഷൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തും. സെക്രട്ടട്ടേറിയറ്റിൽ മന്ത്രിമാരുടെ ഓഫീസ് ജീവനക്കാരുൾപ്പെടെ ഇനിയും വാക്സിനേഷൻ ലഭിക്കാത്ത എല്ലാ ഉദ്യോഗസ്ഥരെയും വാക്സിനേഷൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തും.
കൂടുതൽ ആളുകൾ ഒരുമിച്ച് ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ പ്രത്യേകിച്ച് നിർമ്മാണ മേഖലയിലെ അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ തുടർച്ചയായി കോവിഡ് ടെസ്റ്റ് ചെയ്യും.
ജൂൺ 15 ഓടെ 85 ലക്ഷം പേർക്ക് ഭക്ഷ്യകിറ്റ് നൽകും. ജൂൺ 10 ഓടെ ജൂൺ മാസത്തെ ഭക്ഷ്യകിറ്റുകൾ തയ്യാറാകും. കേന്ദ്രാനുമതി ലഭ്യമായ 35 പിഎസ്എ ഓക്സിജൻ പ്ലാൻറുകളുടെ ടെണ്ടർ നടപടികൾ പൂർത്തിയായി. ഒക്ടോബറോടെ പ്ലാൻറുകളുടെ പ്രവർത്തനം പൂർത്തീകരിക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.