മാനേജ്‌മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നു

പട്ടികവര്‍ഗ വികസന വകുപ്പില്‍ കണ്ണൂര്‍ ഐ ടി ഡി ഓഫീസിലും ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. എസ് എസ് എല്‍ സി പാസായ 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരും 35 വയസ്സ് കവിയാത്തവരുമായ ജില്ലയിലെ പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.

താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് യോഗ്യത, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 15നകം കണ്ണൂര്‍ ഐ ടി ഡി പി ഓഫീസിലോ ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ സമര്‍പ്പിക്കണം. ഒരു തവണ പരിശീലനം നേടിയവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 0497 2700357