മാര്‍ച്ച് രണ്ടിന് വാഹന പണിമുടക്ക്

കൊച്ചി:പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് മാര്‍ച്ച് രണ്ടിന് ബസുടമകളും തൊഴിലാളികളും പണിമുടക്കും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പണിമുടക്ക്. മോട്ടോര്‍ വ്യവസായ സംയുക്ത സമരസമിതിയും മാര്‍ച്ച് രണ്ടിന് മോട്ടോര്‍ വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.