മാര്‍ച്ച് 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാന്‍ മോര്‍ച്ച

ന്യൂഡൽഹി:ഇന്ധന വില വര്‍ധനവിനെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച മാര്‍ച്ച് 26ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചു. വരുന്ന തിങ്കളാഴ്ച അതിര്‍ത്തികളില്‍ സ്വകാര്യവത്കരണ വിരുദ്ധ ദിനമായും കര്‍ഷകര്‍ ആചാരിക്കും.

സംയുക്ത കിസാന്‍ മോര്‍ച്ചയും സിഐടിയുവും കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ അതിര്‍ത്തികളില്‍ പ്രതിഷേധിക്കും. വരും ദിവസങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.

ഹരിയാനയില്‍ സംയുക്ത കിസാന്‍ സമിതിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷക മഹാപഞ്ചായത്തില്‍ അഖിലേന്ത്യ കിസാന്‍ സഭ പ്രസിഡന്റ് അശോക് ദാവലെ അഭിസംബോധന ചെയ്തു.