മാലൂരില്‍ തെങ്ങില്‍ നിന്നു വീണു തൊഴിലാളി മരിച്ചു

പേരാവൂര്‍ : മാലൂരില്‍ തെങ്ങില്‍ നിന്നു വീണു തെങ്ങുകയറ്റ തൊഴിലാളി മരിച്ചു.തൃക്കടാരിപ്പൊയില്‍ പനമ്പറ്റ മാറളത്തും കണ്ടി വീട്ടില്‍ കട്ടന്‍ പത്മനാഭന്‍ (55) മരിച്ചു .തിങ്കളാഴ്ച രാവിലെ ഇടുമ്പയില്‍ തേങ്ങ പറിക്കുന്നതിനിടെ താഴെ വീണാണ് അപകടം.

ഗുരുതരാവസ്ഥയില്‍ കൂത്തുപറമ്പ് ഗവ: ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു.