മാളില്‍ യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

കൊച്ചി: കൊച്ചിയിലെ മാളില്‍ യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ക​ള​മ​ശേ​രി​യി​ല്‍ വ​ച്ചാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ പി​ന്നീ​ട് ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

കേസില്‍ മുഹമ്മദ് ആദില്‍, റംഷാദ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളോട് നടി ക്ഷമിച്ചത് കേസിനെ ബാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.

അതേ സമയം മാളിൽ‍ വച്ച്‌ തനിക്ക് നേരിടേണ്ടി വന്ന അപമാനത്തിന് കാരണക്കാരായ പ്രതികള്‍ക്ക് താന്‍ മാപ്പുനല്കുന്നതായി ആക്രമിക്കപ്പെട്ട യുവനടി. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞത്. ത​ന്നെ സ​ഹാ​യി​ക്കു​ക​യും ഒ​പ്പം നി​ല്‍​ക്കു​ക​യും ചെ​യ്ത മാ​ധ്യ​മ​ങ്ങ​ളോ​ടും പോ​ലീ​സി​നോ​ടും ന​ടി ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.

കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് ന​ടി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.