“മാസ്റ്റർ” റിലീസ് പ്രഖ്യാപിച്ചു

വിജയ്-വിജയ് സേതുപതി-ലോകേഷ് കനകരാജ് ചിത്രം മാസ്റ്റർ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജനുവരി 13ന് റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ ഔദ്യോഗികമായി അറിയിച്ചു

ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വീട്ടിൽ എത്തിയായിരുന്നു കൂടിക്കാഴ്ച്ച.