മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലിസിനെ മൂന്നംഗസംഘം ആക്രമിച്ചു

കൊച്ചി: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലിസിനെ മൂന്നംഗസംഘം ആക്രമിച്ചു. പിറവത്തിന് സമീപം തിരുമാറാടിയിലാണ് സംഭവം. ആക്രമണത്തില്‍ വനിതാ എസ്‌ഐക്ക് പരിക്കേറ്റു.

സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പോലിസിന് കൈമാറി. രാമപുരം സ്വദേശി എല്‍ദോക്കുട്ടിയാണ് പിടിയിലായത്.

പിറവം തിരുമാറാടിയിൽ ഇന്ന് വൈകീട്ടാണ് സംഭവം നടക്കുന്നത്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് മൂന്നം​ഗ സംഘത്തെ ചോദ്യം ചെയ്യാൻ എത്തിയതാണ് പൊലീസ്. അതിനിടെയാണ് സംഘാം​ഗമായ എൽദോ വനിതാ എസ്ഐയുടെ മുഖത്തടിക്കുകയും പൊലീസ് ജീപ്പിന്റെ താക്കോൽ ഊരി കടന്നു കളയുകയും ചെയ്തത്.

തുടർന്ന് കൂത്താട്ടുകുളം സിഐയും സംഘവുമാണ് എൽദോയെ കസ്റ്റഡിയിലെടുത്തത്. എൽദോയ്ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്കായി തെരച്ചിൽ തുടരുകയാണ്