മാർച്ചിനു മുൻപ് എല്ലാ ബാങ്ക് അകൗണ്ടുകളുംആധാറുമായി ലിങ്ക് ചെയ്യിപ്പിക്കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം

മുഴുവൻ ഉപഭോക്താക്കളുടെയും അക്കൗണ്ടുകൾ നടപ്പ് സാമ്പത്തിക വർഷത്തിൽ തന്നെ ആധാറുമായി ലിങ്ക് ചെയ്യിപ്പിക്കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം ബാങ്കുകൾക്ക് നിർദ്ദേശം നൽകി.

ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ 73ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലായിരുന്നു മന്ത്രിയുടെ നിർദ്ദേശം. ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കുന്നതിന് ഊന്നൽ കൊടുക്കണം, രുപേ കാർഡുകൾ പ്രോത്സാഹിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും മന്ത്രി ഉന്നയിച്ചു.