മാർജിനൽ ഇന്ക്രീസ്
കേരള സർക്കാരിന്റെ 26/07/2022 തീയതിയിലെ ഉത്തരവ് പ്രകാരം കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദ, ബിരുദാനന്തര ബിരുദ സീറ്റുകളിൽ വർദ്ധന ആവശ്യമുള്ള കോളേജുകൾ അപേക്ഷ പ്രിൻസിപ്പൽ മുഖാന്തരം ആഗസ്ത് 27ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭിക്കുന്ന വിധത്തിൽ registrar@kannununiv.ac.in എന്ന വിലാസത്തിലേക്ക് e-mail ചെയ്യേണ്ടതാണ്. സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
എയ്ഡഡ്, അൺ-എയ്ഡഡ്, കോളേജുകൾ പുതുതായി സീറ്റ് വർദ്ധനവിന് അപേക്ഷിക്കുന്ന വിഷയങ്ങൾക്ക് കോഴ്സ് ഒന്നിന് അയ്യായിരം രൂപ വീതം ഫിനാൻസ് ഓഫീസർ, കണ്ണൂർ യൂണിവേഴ്സിറ്റി എന്ന പേരിൽ ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസ് അടക്കേണ്ടതാണ്. ഗവൺമെൻറ്, ഐ.എച്ച്.ആർ.ഡി കോളേജുകൾക്ക് ഫീസ് ബാധകമല്ല. ഈ അധ്യയന വർഷം മാർജിനൽ ഇന്ക്രീസിന് അപേക്ഷിച്ചിരുന്ന വിഷയങ്ങൾക്ക് വീണ്ടും സീറ്റ് വർദ്ധന ആവശ്യമാണെങ്കിൽ ഫീസ് അടക്കേണ്ടതില്ല