മീന്‍ പിടുത്ത യാനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ്-അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ കടല്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന മോട്ടോര്‍ ഘടിപ്പിച്ച വള്ളങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യാനങ്ങള്‍ 2012 ജനുവരി മുതല്‍ രജിസ്റ്റര്‍ ചെയ്തതും ലൈസന്‍സ് ഉള്ളതും കെഎംഎഫ് ആര്‍ ആക്റ്റിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ അനുസരിച്ച് വലയും ഉപകരണങ്ങളും മാത്രം ഉപയോഗിക്കുന്നവയുമായിരിക്കണം. കേരളതീരത്തുള്ള ലാന്‍ഡിങ് സെന്റര്‍/ ഹാര്‍ബര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവ ആയിരിക്കണം. ഉടമസ്ഥന്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായിരിക്കണം. അപേക്ഷാഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസ്, ഫിഷറീസ് സ്റ്റേഷന്‍, കണ്ണൂര്‍, മത്സ്യ ഭവനുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. യന്ത്രവത്കൃത ബോട്ടുകള്‍ ഈ പരിധിയില്‍ പെടില്ല. അപേക്ഷകള്‍ ആഗസ്ത് 27ന് വൈകിട്ട് 5 മണിക്കകം അതത് ഓഫീസുകളില്‍ ലഭിക്കണം.