മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധിച്ച അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധിച്ച അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. മട്ടന്നൂര്‍ യുപി സ്‌കൂള്‍ അധ്യാപകന്‍ ഫര്‍സീന്‍ മജീദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റാണ് ഫര്‍സീന്‍ മജീദ്. അധ്യാപകന്‍ സര്‍വീസ് ചട്ടം ലംഘിച്ചതായി കണ്ടെത്തിയെന്നും, സസ്പെന്‍ഡ് ചെയ്തതായും മാനേജ് മെന്റ് അറിയിച്ചു. സംഭവത്തില്‍ ഡിപിഐയുടെ നിര്‍ദേശപ്രകാരം ഡിഡിഇ അന്വേഷണം ആരംഭിച്ചു.