മുഖ്യമന്ത്രിക്ക് ആഭ്യന്തരവും ന്യൂനപക്ഷ ക്ഷേമവും അടക്കം ഇരുപതോളം വകുപ്പുകള്‍
തിരുവനന്തപുരം: പൊതുഭരണം കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തവണ കൈകാര്യം ചെയ്യുക ആഭ്യന്തരം, ന്യൂനപക്ഷ ക്ഷേമം, പരിസ്ഥിതി തുടങ്ങിയവ ഉള്‍പ്പെടെ ഇരുപതോളം വകുപ്പുകള്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെടി ജലീൽ കൈകാര്യം ചെയ്തിരുന്ന ന്യൂനപക്ഷ ക്ഷേമം ഇത്തവണ മുഖ്യമന്ത്രിയുടെ കീഴിലായത് രാഷ്ട്രീയ പ്രധാന്യമുള്ള തീരുമാനമായാണ് വിലയിരുത്തപ്പെടുന്നത്
മുഖ്യമന്ത്രിയുടെ വകുപ്പുകൾ
പൊതുഭരണം, ആഭ്യന്തരം, ന്യൂനപക്ഷ ക്ഷേമം, ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി, ആസൂത്രണം, മലിനീകരണ നിയന്ത്രണം, ശാസ്ത്ര സ്ഥാപനങ്ങള്‍, ഐടി, മെട്രോ റെയില്‍, വിമാനത്താവളങ്ങള്‍, വിജിലന്‍സ്, ഫയര്‍ ഫോഴ്‌സ്, ജയില്‍, സൈനിക ക്ഷേമം, അന്തര്‍ നദീജല, ഇന്‍ലന്റ് നാവിഗേഷന്‍, നോര്‍ക്ക.