മുഖ്യമന്ത്രിയും നിയുക്തമന്ത്രിമാരും വയലാർ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

ചേർത്തല: സത്യപ്രതിജ്ഞയ്ക്കു മുൻപ് മുഖ്യമന്ത്രിയും നിയുക്തമന്ത്രിമാരും വയലാർ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. രാവിലെ ഒൻപതിനാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിലെയും സി.പി.ഐ.യിലെയും നിയുക്തമന്ത്രിമാരും ഇവിടെയെത്തിയത്.

പൊതുസമ്മേളനം ഒഴിവാക്കി പത്തുമിനിറ്റിൽ പുഷ്പാർച്ചന പൂർത്തിയാക്കി. തുടർന്ന് രക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിക്കുന്നതിനായി ആലപ്പുഴ വലിയചുടുകാട്ടിലെത്തി. ശേഷം സത്യപ്രതിജ്ഞയ്ക്കായി ഇവർ തിരുവനന്തപുരത്തേക്ക് തിരിക്കും.