മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കറുത്ത വസ്ത്രമണിഞ്ഞ് മട്ടന്നൂർ പോലീസ് സ്റ്റേഷന് മുന്നിൽ കെ.എസ്.യു പ്രതിഷേധം

മട്ടന്നൂർ : സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കറുത്ത മാസ്ക് ഉൾപ്പെടെ പ്രതിഷേധം ഭയന്ന് വിലക്കുന്ന നടപടിക്കെതിരെ കറുത്ത വസ്ത്രം ധരിച്ചുകൊണ്ട് കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂർ പോലീസ് സ്റ്റേഷന് മുന്നിൽ മുഖ്യമന്ത്രിയുടെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പതിപ്പിച്ച് പ്രതിഷേധിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട് ഉദ്ഘാടനം ചെയ്തു. ആകാശ് ചോലത്തോട്, അമൽ നടുവനാട്, റാസിൽ മട്ടന്നൂർ, അഭിനന്ദ് പി.എം, റിസാൻ എടയന്നൂർ, വിഷ്ണു ഇ.വി, ഹരികൃഷ്ണൻ എ.കെ തുടങ്ങിയവർ നേതൃത്വം നൽകി.