മുഖ്യമന്ത്രി പിണറായി വിജയന്റെ ലീഡ് നില അയ്യായിരത്തിലേക്ക്

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം രണ്ടര മണിക്കൂർ പിന്നിടുമ്പോൾ കണ്ണൂർ ജില്ലയിൽ എൽ.ഡി.എഫ്. മുന്നേറ്റം തുടരുന്നു. ഇരിക്കൂർ മണ്ഡലത്തിലൊഴികെയുള്ള ബാക്കി പത്ത് മണ്ഡലങ്ങളിലും എൽ.ഡി.എഫിനാണ് മേൽക്കൈ.

ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ലീഡ് നില അയ്യായിരത്തിലേക്ക് അടുത്തു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ മത്സരിക്കുന്ന മട്ടന്നൂരിലും എൽ.ഡി.എഫിന് ലീഡ് 10000-ത്തോട് അടുത്തു