മുഖ്യമന്ത്രി വിളിച്ച ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം ഇന്ന് നടക്കും. ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്തെ കണക്ടിവിറ്റി അടക്കമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം. യോഗം ഇന്ന് രാവിലെ പത്തരയ്ക്ക് ഓണ്‍ലൈനായാണ് നടക്കുക.

വിവിധ പഠനങ്ങള്‍ വലിയൊരു ഭാഗം കുട്ടികള്‍ക്ക് ഇന്റര്‍നെറ്റിന്റെ വേഗം പഠനത്തിന് തടസ്സമാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പരിഹാരം കാണുന്നതിനാണ് ഇന്ന് യോഗം ചേരുന്നത്. ഓണ്‍ലൈന്‍ പഠനത്തിലേക്ക് പൂര്‍ണ്ണമായും കടക്കുക എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമായതിന് ശേഷമായിരിക്കും.

സാങ്കേതിക പ്രശ്നങ്ങള്‍ ഗ്രാമീണ മേഖലകള്‍, ആദിവാസി ഊരുകള്‍ അടക്കമുള്ള പ്രദേശങ്ങളില്‍ നിലനില്‍ക്കുന്നത് യോഗം ചര്‍ച്ച ചെയ്യും.