മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലെത്തി ചുമതല ഏറ്റെടുത്തു

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്കു പിന്നാലെ സെക്രട്ടേറിയേറ്റിലെ ഓഫീസിലെത്തി പിണറായി വിജയൻ മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തു. രാജ്ഭവനിലെ ചായസത്കാരത്തിന് ശേഷമാണ് മുഖ്യമന്ത്രി സെക്രട്ടേറയറ്റിലെത്തി ചുമതല ഏറ്റെടുത്തത്. നോർത്ത് ബ്ലോക്കിലെ മൂന്നാംനിലയിലെ 141-ാം നമ്പർ മുറിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.