മുട്ടില്‍ മരംമുറി കേസില്‍ സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. കേസ് നിലവില്‍ സിബിഐയ്ക്ക് കൈമാറേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം ഹൈക്കോടതി തീര്‍പ്പാക്കി.ഫലപ്രദമായ അന്വേഷണത്തിന് കോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്.തൃശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകുളമാണ് ഹര്‍ജി നല്‍കിയത്. നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും, ഈ ഘട്ടത്തില്‍ ഇടപെടേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണത്തിന് ഭാവിയില്‍ വീഴ്ചകളുണ്ടായാല്‍ പൊതുജനത്തിന് കോടതിയെ സമീപിക്കാം.