മുന്‍മന്ത്രി ടി.ശിവദാസമേനോന്‍ അന്തരിച്ചു

മുന്‍ധനമന്ത്രിയും മുതിര്‍ന്ന  സി.പി.എം നേതാവുമായ ടി.ശിവദാസമേനോന്‍(90) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മൂന്നുതവണ നിയമസഭാംഗവും രണ്ടുതവണ മന്ത്രിയുമായിരുന്നു. 1987–1991ലും 1991–1996 വരെയും 1996 മുതൽ 2001വരെയും മലമ്പുഴയിൽനിന്നു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1987 മുതൽ വൈദ്യുതി–ഗ്രാമവികസനവകുപ്പു മന്ത്രിയായി. നിയമസഭയിൽ മന്ത്രിയായ ശേഷമാണു സത്യപ്രതിജ്ഞ ചെയ്തത്. 1991ൽ പ്രതിപക്ഷത്തായിരുന്നപ്പോൾ ചീഫ് വിപ്പായി. 1996 മുതൽ2001 വരെ ധനമന്ത്രിയുമായി. ഇതിനിടെ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായി. പാലക്കാട്ടുനിന്നു ലോക്‌സഭയിലേക്ക് മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. ഭാര്യ ഭവാനി അമ്മ 2003 ൽ മരിച്ചു. മക്കൾ: ടി.കെ. ലക്ഷ്മീദേവി, കല്ല്യാണിക്കുട്ടി. മരുമക്കൾ: കരുണാകര മേനോൻ (എറണാകുളം), സി. ശ്രീധരൻനായർ (മഞ്ചേരി