മുന്‍ എം.എല്‍.എ സി. മോയിന്‍ കുട്ടി അന്തരിച്ചു

താമരശ്ശേരി: മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും മുന്‍ എം.എല്‍.എയുമായ സി. മോയിന്‍ കുട്ടി അന്തരിച്ചു. അർബുധ ബാധിതനായി ചികിത്സയിലായിരുന്നു.

1996-2001ല്‍ കൊടുവള്ളിയേയും 2001-2006; 2011-2016 കാലയളവില്‍ തിരുവമ്പാടി മണ്ഡലത്തേയുമാണ് അദ്ദേഹം പ്രതിനിധീകരിച്ചത്.

ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് താമരശ്ശേരി അണ്ടോണ ജുമാ മസ്ജിദിൽ നടക്കും.മൂന്നു തവണ കേരള നിയമസഭയില്‍ അംഗമായിരുന്നിട്ടുണ്ട്.