മുന്‍ മന്ത്രി കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു

കോഴിക്കോട്:മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. എ.കെ ആന്റണി മന്ത്രിസഭയിലും തുടര്‍ന്നുവന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജില്ലയുടെ രൂപീകരണ കാലം മുതൽ വയനാട് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന രാമചന്ദ്രൻ മാസ്റ്റർ പൊതുജീവിതം അവസാനിപ്പിച്ച ശേഷം വിശ്രമജീവിതം നയിച്ചത് കോഴിക്കോടായിരുന്നു. കോഴിക്കോട് കക്കോടിയിലെ മകന്റെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ബത്തേരിയിൽ നിന്നും കൽപ്പറ്റയിൽ നിന്നുമായി ആറു തവണ എം.എൽ.എ ആയിട്ടുണ്ട്.

1991 മുതൽ തുടർച്ചയായി മൂന്നു തവണ കൽപറ്റ മണ്ഡലത്തിൽ നിന്ന് വിജയിച്ച രാമചന്ദ്രൻ മാസ്റ്റർ 1995-96 കാലത്ത് എ.കെ ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.