മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുത്തു
തിരുവനന്തപുരം: യുഡിഎഫ് സമരവേദിയിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റിനെതിരെ വനിത കമ്മീഷന്‍ കേസെടുത്തു. വനിതാ കമ്മീഷന്‍ സ്വമേധയ കേസെടുക്കുകയായിരുന്നു.
യുഡിഎഫ് സമരവേദിയില്‍ സ്ത്രീവിരുദ്ധപരാമര്‍ശവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി. ഖേദപ്രകടനം പൊള്ളയെന്നും മുല്ലപ്പള്ളിക്കെതിരെ നടപടിയെടുക്കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പ്രതികരിച്ചിരുന്നു.
പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് അതേവേദിയില്‍ വച്ചുതന്നെ തുടര്‍ന്ന് മുല്ലപ്പള്ളി നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചിരുന്നു.